കൊവിഡിനെ നിയന്ത്രിക്കാന്‍ ഗായത്രി മന്ത്രം?; പഠനവുമായി കേന്ദ്ര ശാസ്ത്ര മന്ത്രാലയം

covid 19

കൊവിഡിനെ നിയന്ത്രിക്കാന്‍ ഗായത്രി മന്ത്രത്തിന് സാധിക്കുമോ എന്നതില്‍ പഠനവുമായി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് ചികിത്സയില്‍ ഗായത്രി മന്ത്രത്തിന്റെയും പ്രാണായാമത്തിന്റെയും ഫലത്തെക്കുറിച്ച് ക്ലിനിക്കല്‍ പരിശോധന നടത്താന്‍ ശാസ്ത്ര മന്ത്രാലയം തീരുമാനിച്ചു.

ഋഷികേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളജിലാണ് പരിശോധന. ഗായത്രി മന്ത്രം ചെല്ലുന്നത് ശരീരത്തില്‍ ആന്റി ബോഡി വര്‍ധിപ്പിക്കുന്നുണ്ടോ എന്നാണ് പരിശോധനിക്കുന്നത്. ക്ലിനിക്കല്‍ പരിശോധനയ്ക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു.

20 കൊവിഡ് രോഗികളെയാണ് പഠനത്തിന് വിധേയരാക്കുക. ആദ്യ ഗ്രൂപ്പിലെ ആളുകള്‍ ഗായത്രി മന്ത്രം ചൊല്ലുകയും ഒരു മണിക്കൂര്‍ പ്രാണായാമം ചെയ്യുകയും ചെയ്യും. ആദ്യ ഗ്രൂപ്പിലെ ആളുകള്‍ക്ക് ഇതിനായി പ്രത്യേക പരിശീലനവും നല്‍കുമെന്ന് ദി വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാമത്തെ ഗ്രൂപ്പിലെ രോഗികള്‍ സാധാരണ ചികിത്സയ്ക്ക് വിധേയരാകുകയും ചെയ്യും. 14 ദിവസമാണ് പഠനം നടത്തുന്നത്. ഇവരെ ആ ദിവസങ്ങളില്‍ നിരീക്ഷിക്കുകയും ചെയ്യും.

Story Highlights -gayathri manthra, central government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top