ശബരിമല വിഷയത്തില്‍ ചിലര്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍

ശബരിമല വിഷയത്തില്‍ ചിലര്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇന്ത്യ ഉള്‍പ്പെടെ ലോകത്ത് ഒരിടത്തും വിശ്വാസികളുടെ വിശ്വാസത്തെ ഇടത് പാര്‍ട്ടികള്‍ ചോദ്യം ചെയ്തിട്ടില്ല. എന്‍എസ്എസിന്റേത് അവസരവാദ നിലപാട് അല്ലെന്നും അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വിശ്വാസികളും അവിശ്വാസികളും നമ്മുടെ സമൂഹത്തിലുണ്ട്. അവിശ്വാസിക്ക് അവിശ്വാസിയായി ജീവിക്കാം. വിശ്വാസിക്ക് വിശ്വാസിയായി ജീവിക്കാം. ഈ പ്രശ്‌നം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് ഇടതുപക്ഷത്തിന് കിട്ടുന്ന വോട്ട് എങ്ങനെ ഇല്ലാതാക്കാം എന്നതാണ് ശ്രമം. അതിന്റെ ഭാഗമായുള്ള ചില കോലാഹലങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ചില സംഘടനകള്‍ക്ക് വ്യക്തമായ നിലപാടുണ്ട്. എന്‍എസ്എസിന് എന്‍എസ്എസിന്റേതായ നിലപാട് ഉണ്ട്. എന്‍എസ്എസ് ഈ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് അവസരവാദപരമല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here