പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തും: യുഎസ് പ്രതിരോധ സെക്രട്ടറി

lloyd austin india visit

പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ഇന്ത്യയും ചൈനയും യുദ്ധമുഖത്താണെന്ന് തങ്ങൾ കരുതുന്നില്ലെന്നും ഓസ്റ്റിൻ പറഞ്ഞു. ഇന്ത്യ യുഎസ് പ്രതിരോധ ഉഭയകക്ഷിചർച്ചക്കാണ് ലോയ്ഡ് ഓസ്റ്റിൻ ഡൽഹിയിൽ എത്തിയത്.

ജോ ബൈഡൻ സർക്കാറിന്റെ നിലപാടുകൾ വ്യക്തമാക്കുന്നതായിരുന്നു ലോയ്‌സ് ഓസ്റ്റിന്റെ ഇന്ത്യാ സന്ദർശനം. ഇന്ത്യ -യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ഇന്തോ പസഫിക് മേഖലയിൽ സഹകരണം വർധിപ്പിക്കാനുമാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇന്ത്യ നാറ്റോയിൽ അംഗമല്ലാതിരുന്നിട്ടും യുഎസ്. പ്രതിരോധ സെക്രട്ടറിയുടെ ത്രിരാഷ്ട്ര പര്യടനത്തിൽ ഇന്ത്യയെ ഉൾപ്പെടുത്തിയതും ഇതിന്റെ ഭാഗമായാണ്. ഭീകരവാദ ഭീഷണിയും ടൂറിസമേഖലയും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്, വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. .

വിവരസാങ്കേതിക പങ്കിടൽ, ലോജിസ്റ്റിക് പിന്തുണ എന്നിവ സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ച നടത്തിയതായി മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. സെന്റർ കമാൻഡ്, ആഫ്രിക്ക കമാൻഡ് എന്നിവ ശക്തി പ്പെടുത്താൻ ധാരണ ആയതായും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ജപ്പാൻ , ദക്ഷിണകൊറിയ സന്ദർശനത്തിനുശേഷമാണ് ഓസ്റ്റിൻ ഇന്ത്യയിൽ എത്തിയത്.

Story Highlights- lloyd austin india visit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top