തലശേരിയിൽ പത്രിക തള്ളിയത് യുഡിഎഫ്-ബിജെപി ധാരണയുടെ തെളിവെന്ന് എം. വി ജയരാജൻ

തലശേരിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് യുഡിഎഫ്-ബിജെപി ധാരണയുടെ ഭാഗമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ. മറ്റ് മണ്ഡലങ്ങളിൽ ഇല്ലാത്ത സാങ്കേതിക പാളിച്ചയാണ് തലശേരിയിൽ ഉണ്ടായത്. ഇത് രാഷ്ട്രീയ അന്തർധാരയുടെ ശക്തമായ തെളിവാണെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

അപ്രധാന സ്ഥാനാർത്ഥിയെ ധർമ്മടത്ത് നിർത്തുക, തലശേരിയിലെ ബിജെപി സ്ഥാനാർത്ഥിയുടെ നോമിനേഷൻ തള്ളുക തുടങ്ങിയ കാര്യങ്ങളാണ് നടക്കുന്നത്. ഇതെല്ലാം ചേർത്തുവായിച്ചാൽ നിലവിൽ പരീക്ഷിക്കാൻ നോക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് കണ്ണൂരിലേയ്ക്കും വരുന്നുവെന്നാണ് വ്യക്തമാകുന്നതെന്ന് എം.വി ജയരാജൻ പറഞ്ഞു.

തലശേരിയിൽ എൻ ഹരിദാസിനെയായിരുന്നു ബിജെപി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത്. ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതിനാൽ ഹരിദാസിന്റെ പത്രിക തള്ളുകയായിരുന്നു. ബിജെപി കണ്ണൂർ ജില്ല പ്രസിഡന്റ് കൂടിയാണ് എൻ ഹരിദാസ്.

Story Highlights- M V Jayarajan, Assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top