ദേവികുളത്തെ സ്വതന്ത്ര സ്ഥാനാർത്ഥി എസ്. ഗണേശനെ പിന്തുണയ്ക്കാൻ എൻഡിഎ

ദേവികുളത്തെ സ്വതന്ത്ര സ്ഥാനാർത്ഥി എസ്. ഗണേശനെ പിന്തുണക്കാൻ എൻഡിഎ തീരുമാനം. ഗണേശൻ എഐഎഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് എൻഡിഎ നേതൃത്വം അറിയിച്ചു. എഐഎഡിഎംകെയുടെ ചിഹ്നം ഗണേശന് നൽകുമെന്നും എൻഡിഎ ജില്ലാ ചെയർമാൻ കെ. എസ് അജി അറിയിച്ചു.

ദേവികുളം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാർത്ഥിയായ ആർ. എം ധനലക്ഷ്മിയുടെ നാമനിർദേശ പത്രിക തള്ളിയിരുന്നു. ഫോറം 26 ൽ പൂർണ വിവരങ്ങളില്ലെന്ന് ചൂണ്ടാക്കാട്ടിയാണ് വരണാധികാരി നാമനിർദേശ പത്രിക തള്ളിയത്. ഇതിന് പിന്നാലെയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച എസ്. ഗണേശനെ പിന്തുണയ്ക്കാൻ എൻഡിഎ തീരുമാനിച്ചത്.

Story Highlights- S Ganeshan, AIADMK, Assembly election 2021, NDA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top