ഒരു ചട്ടി പഴങ്കഞ്ഞി, തൈരും അച്ചാറും കാന്താരിയും, തലേ ദിവസത്തെ മീന്‍ കറിയും, ഉണക്കമീനും; വായില്‍ കപ്പലോടിക്കുന്ന രുചിക്കൂട്ട്

ഒരു ചട്ടി പഴങ്കഞ്ഞി, തൈരും, അച്ചാറും, കാന്താരിയും, തലേ ദിവസത്തെ മീന്‍ കറിയും, ഉണക്കമീനും കൂട്ടി, ഒരു പിടി. ഇതു കേട്ട് വായില്‍ കപ്പലോടുന്നവര്‍ക്ക് വേണ്ടിയാണ് ഈ വാര്‍ത്ത. ഒരു കാലത്തെ മലയാളി വീടുകളിലെ സ്ഥിരം കാഴ്ച്ചയായ ഈ ആറിയ കഞ്ഞി ഇന്ന് ഏതാണ്ട് അപ്രത്യക്ഷമായിട്ടുണ്ട്. പക്ഷെ മലയാളിക്ക് പഴങ്കഞ്ഞിയെ മറക്കാനുമാവില്ല. പഴങ്കഞ്ഞിയുടെ സാധ്യത കണ്ടെത്തിയ ഒരു വനിതാ സംരംഭക തിരുവനന്തപുരത്തുണ്ട്.
കിള്ളിപ്പാലത്തെ മൂപ്പിലാന്‍സ് കിച്ചണിലാണ് പഴങ്കഞ്ഞിയുടെ ഈ വിജയകഥയുള്ളത്. വിജയകുമാരിയമ്മ മൂപ്പിലന്‍സ് കിച്ചണില്‍ പഴങ്കഞ്ഞി വിളമ്പി തുടങ്ങിയിട്ട് അഞ്ച് കൊല്ലമായി. കടബാധ്യത കഞ്ഞികുടി മുട്ടിക്കാറായപ്പോഴാണ് വിജയകുമാരിയമ്മ ആറിയ കഞ്ഞിയില്‍ ഒളിഞ്ഞിരുന്ന സാധ്യതയെ പറ്റി ചിന്തിച്ചത്.
ഇപ്പോള്‍ പഴങ്കഞ്ഞി പാഴ്‌സലായി വാങ്ങാനും ആളുകളെത്തുന്നുണ്ട്. ഓണ്‍ലൈനിലും ലഭിക്കും. ഇന്നിപ്പൊ ഹോട്ടലുകളില്‍ചൈനീസും, റഷ്യനും, യൂറോപ്യനും, അറേബ്യന്‍ ഡിഷസുമൊക്കെ യഥേഷ്ടം കിട്ടുന്നുണ്ട്. അപ്പോഴും പഴങ്കഞ്ഞി തേടിയെത്തുന്നവരുടെ എണ്ണം, ഈ ഭക്ഷണം നമ്മുക്ക് എത്ര മാത്രം പ്രിയങ്കരം എന്നതിന് തെളിവാകുന്നു..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here