ഇമ്രാൻ ഖാന് കൊവിഡ് സ്ഥിരീകരിച്ചു

പാകിസ്താൻ പ്രധാന മന്ത്രി ഇമ്രാൻ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. പാക് ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
‘പ്രധാന മന്ത്രി ഇമ്രാൻ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നു’- ആരോഗ്യ മന്ത്രി ഫൈസൽ സുൽത്താൻ ട്വിറ്ററിൽ കുറിച്ചതിങ്ങനെ.
പാകിസ്താനിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. 623,135 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 13,799 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. 579,760 പേർ രോഗമുക്തി നേടി.
Story Highlights- PM Imran Khan tests Covid positive
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News