ഇ.ഡിക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് കുറ്റബോധമെന്ന് വി. മുരളീധരൻ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത് കുറ്റബോധമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സ്വന്തം ഓഫിസ് സ്വർണക്കടത്തിന് ഉപയോഗിച്ച മറ്റൊരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ ഇല്ലെന്നും മുരളീധരൻ പറഞ്ഞു.

അറബികടൽ വിൽക്കാൻ കഴിയുമെന്ന് വരെ തെളിയിച്ച് ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് പിണറായി വിജയൻ. എന്ത് ചോദിച്ചാലും കേന്ദ്ര ഏജൻസികൾ വിരട്ടേണ്ട എന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിരളാൻ ഉള്ള കാര്യങ്ങൾ ചെയ്തതിനാലാണ് മുഖ്യമന്ത്രിക്ക് ഭയം ഉണ്ടാകുന്നതെന്നും മുരളീധരൻ പറഞ്ഞു.

Story Highlights- V Muraleedharan, Enforcement directorate, Pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top