കേരളത്തിലെ ആദ്യത്തെ സ്ട്രീറ്റ് വെയർ വസ്ത്ര ബ്രാൻഡ് Wldwst; വസ്ത്രവിപണിയിലെ ഹിപ് ഹോപ് ട്രെൻഡ്

കേരളത്തിലെ ആദ്യത്തെ സ്ട്രീറ്റ് വെയർ വസ്ത്ര ബ്രാൻഡാണ് Wldwst. സ്ട്രീറ്റ് വസ്ത്രങ്ങളും സ്ട്രീറ്റ് സംസ്കാരങ്ങളും കേരളത്തിൽ കൂടുതൽ പ്രചാരത്തിലില്ല. അത്തരത്തിൽ പുതിയ ഒരു ആശയമാണ് സ്ട്രീറ്റ് വെയർ വസ്ത്ര ബ്രാൻഡായ Wldwst മുന്നോട്ട് വെച്ചത്. ഏകദേശം രണ്ട് വർഷത്തോളമായി വളരെ മിതമായ നിരക്കിൽ സ്ട്രീറ്റ് വെയറുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ Wldwst എന്ന സംരംഭത്തിന് കഴിഞ്ഞു.
കേരളത്തിലെയും ഇന്ത്യയിലെയും ഹിപ് ഹോപ് ഫാഷനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുക, ഫാഷന്റെ വിവിധതരം ഹിപ് ഹോപ് ശൈലികൾ ഹിപ് ഹോപ് സംസ്കാരവുമായി ബന്ധിപ്പിക്കുക തുടങ്ങി നിരവധി പുതിയ ആശയങ്ങളാണ് Wldwst ബ്രാൻഡ് മുന്നോട്ട് വയ്ക്കുന്നത്.
ഹിപ് ഹോപ് കമ്മ്യൂണിറ്റിയിലെ വിവിധ കലാകാരന്മാരുമായി സഹകരിച്ച് വിലകുറവിലും ഗുണനിലവാരത്തിലുമുള്ള വസ്ത്രങ്ങൾ നൽകികൊണ്ട് അവരെ വളർന്നു കൊണ്ടിരിക്കുന്ന സ്ട്രീറ്റ് സംസ്കാരത്തിന്റെ ഭാഗമാക്കാൻ Wldwst ബ്രാൻഡ് പ്രത്യേകം ശ്രദ്ധിക്കുന്നു.
Wldwst ബ്രാൻഡ് എന്നത് ഒരു യുവ സംരംഭം ആണ്. ഹിപ് ഹോപ് സംസ്കാരത്തെ ഏറെ ഇഷ്ടപ്പെടുന്ന 5 യുവാക്കൾ ചേർന്നാണ് വ്യത്യസ്തമായ ഈ ആശയത്തെ ഒരു ബ്രാൻഡാക്കി മാറ്റിയത്. ജോൺ ജോളി, ഡാനിയൽ ഫ്രാൻസിസ്, അമിത് വിഷ്ണു, അനോഷ് പി ഇ, ആരൺ സാം തോമസ് തുടങ്ങിയവർ ചേർന്നാണ് Wldwst ബ്രാൻഡ് ആരംഭിച്ചത്. യഥാർത്ഥ നിലവാരമുള്ള ഹിപ് ഹോപ് വസ്ത്രങ്ങൾ മിതമായ വിലയിൽ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭത്തിന് തുടക്കമിട്ടത്. കേരളത്തിൽ സ്‌കേറ്റ് ബോർഡിംഗിന് അർഹിക്കുന്ന പിന്തുണ ലഭിക്കുന്നില്ല. ആ സാഹചര്യത്തെ മറികടക്കാനായി സ്കേറ്റ്പാർക്ക് നിർമ്മിക്കണമെന്ന ലക്ഷ്യവും Wldwst ബ്രാൻഡിനുണ്ട്.
കേരളത്തിൽ ഹിപ് ഹോപ് വസ്ത്രങ്ങളും അവയുടെ സാധ്യതകളെക്കുറിച്ചും അവബോധം സൃഷ്ടിക്കാൻ Wldwst ബ്രാൻഡിനു ഇതിനോടകം തന്നെ സാധിച്ചു.
മികച്ച ഗുണനിലവാരത്തിലും പുത്തൻ ട്രെൻഡുകളിലും പർച്ചേഴ്‌സ് ചെയ്യാൻ സന്ദർശിക്കൂ Wldwst.in
ഇൻസ്റ്റാഗ്രാം ലിങ്ക് : https://instagram.com/wldwst_
Story Highlights- Wldwst Is Kerala’s First Streetwear Brand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here