പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയോട് കൊടുംക്രൂരത; യുവാവ് അറസ്റ്റിൽ

man sews wife genitals with aluminium thread

പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയോട് ഭർത്താവിന്റെ കൊടുംക്രൂരത. ഉത്തർ പ്രദേശിലെ രാംപൂർ ജില്ലയിലെ മിലാകിലാണ് സംഭവം. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തന്റെ വിശ്വാസ്യത തെളിയിക്കാൻ തയാറാണോ എന്ന് ഭാര്യയോട് യുവാവ് ചോദിച്ചിരുന്നു. സമ്മതമാണെന്ന് യുവതി മറുപടി നൽകുകയും ചെയ്തു. തുടർന്നാണ് യുവതിയെ നടുക്കിയ ക്രൂരത അരങ്ങേറുന്നത്. 24 കാരിയായ പെൺകുട്ടിയുടെ കൈകാലുകൾ കെട്ടിയിട്ട ശേഷം അലൂമിനിയം നൂൽ കൊണ്ട് സ്വകാര്യ ഭാഗം തുന്നിച്ചേർക്കുകയായിരുന്നു. തുടർന്ന് രക്തസ്രാവമുണ്ടാവുകയും ഭാര്യയെ ഉപേക്ഷിച്ച് യുവാവ് കടന്നു കളയുകയും ചെയ്തു.

ഇതിന് പിന്നാലെ അമ്മയെ പെൺകുട്ടി വിവരം അറിയിക്കുകയും അവരെത്തിയാണ് പെൺകുട്ടിയെ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നതും. തുടർന്ന് മിലാക് പൊലീസ് കേസെടുക്കുകയും ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Story Highlights- man sews wife genitals with aluminium thread

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top