പ്രിയങ്ക ഗാന്ധി ഇന്ന് അസമില്‍

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അസമില്‍. രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍ പ്രിയങ്ക ആസാമിലെ ആറ് തെരഞ്ഞെടുപ്പ് പ്രചാരണ റാലികളെ അഭിസംബോധന ചെയ്യും.

ഇന്ന് ജോര്‍ഹത്ത്, നസീറ, ഖുംതായ് എന്നിവിടങ്ങളില്‍ നടക്കുന്ന റാലികളില്‍ പ്രിയങ്ക പങ്കെടുക്കും. രാഹുല്‍ ഗാന്ധി ഇന്നലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രിയങ്കയുടെ സന്ദര്‍ശനം.

കഴിഞ്ഞ ദിവസം അസമിലെ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്തിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രകടന പത്രികയില്‍ പറയുന്നു.

മാത്രമല്ല വീട്ടമ്മമാര്‍ക്ക് 2000 രൂപ വീതം നല്‍കുമെന്നും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്. തേയില തൊഴിലാളികളുടെ കൂലി 365 രൂപയാക്കി ഉയര്‍ത്തും, 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നിവയാണ് പ്രകടനപത്രികയിലെ മറ്റ് ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍.

Story Highlights- priyanka gandhi, assam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top