സുവേന്ദു അധികാരിയുടെ പിതാവും ബിജെപിയിലേയ്ക്ക്?

തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവും പശ്ചിമ ബംഗാൾ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ പിതാവുമായ സിസിർ അധികാരി ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. ശനിയാഴ്ച ബിജെപി നേതാവ് മൻസു മാണ്ഡവിയയുമായി സിസിർ അധികാരി കൂടിക്കാഴ്ച നടത്തി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുന്ന പുർബ മെദിനിപുരിലെ റാലിയിൽ സിസിർ അധികാരി പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇവിടെവച്ച് സിസിർ അധികാരി ബിജെപി അംഗത്വം സ്വീകരിച്ചേക്കും.

ശനിയാഴ്ച സിസിർ അധികാരിയുടെ വീട്ടിലെത്തി മാണ്ഡവിയ അമിത് ഷായുടെ റാലിയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. സിസിൻ അധികാരി ബിജെപിയുമായി ചർച്ച നടത്തിയെന്ന് അദ്ദേഹത്തിന്റെ മകനും തൃണമൂൽ കോൺഗ്രസ് എംപിയുമായ ദിബിയേന്ദു അറിയിച്ചു.

Story Highlights- suvendu adhikari, Sisir adhikari, bjp, trinamool congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top