Advertisement

തലശേരിയിലെ നാമനിർദേശ പത്രിക കേസിൽ ഇന്ന് വിധിയുണ്ടാകില്ല

March 21, 2021
Google News 1 minute Read

തലശേരിയിലെ നാമനിർദേശ പത്രിക കേസിൽ ഹൈക്കോടതി ഇന്ന് വിധിപറയില്ല. എതിർ സത്യവാങ്മൂലംസമർപ്പിക്കാൻ കോടതി നിർദേശിച്ചു. അതേസമയം, ഗുരുവായൂരിലെ കേസ് പരിഗണിച്ച് തുടങ്ങിയിട്ടില്ല. രണ്ട് കേസിലും വിധി പ്രഖ്യാപനം നാളെയാകും ഉണ്ടാകുക.

അതേസമയം, തലശേരി നാമനിർദേശ പത്രിക കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി യുഡിഎഫ് സ്ഥാനാർത്ഥി. തലശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് അപേക്ഷ നൽകിയത്. എന്നാൽ കക്ഷി ചേരുന്നതിന് കോടതി അനുവാദം നൽകിയില്ല. നേരത്തേ കക്ഷി ചേരാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപേക്ഷ തള്ളിയത്.

Story Highlights- assembly elections 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here