പി ജെ ജോസഫ് പക്ഷത്തിന് ട്രാക്ടര്‍ ചിഹ്നം?

Let Biju Ramesh release evidence; P.J. Joseph

കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് പക്ഷത്തിന് ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നം ലഭിച്ചേക്കും. പക്ഷത്തെ പത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നത്തില്‍ മത്സരിക്കാം.

ചങ്ങനാശേരിയില്‍ ഇന്ത്യന്‍ സെക്യുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ബേബിച്ചന്‍ മുക്കാടന്റെ പത്രിക സ്വതന്ത്ര വിഭാഗത്തില്‍ പരിഗണിച്ചതോടെയാണ് നടപടി. ഇദ്ദേഹവും ആവശ്യപ്പെട്ടത് ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നമായിരുന്നു. പാര്‍ട്ടിയുടെ സീലും മറ്റ് രേഖകളും ഇല്ലാത്തതിനാല്‍ പത്രിക തള്ളിയിരുന്നു. പാര്‍ട്ടിയും സ്വതന്ത്രനും ഒരേ ചിഹ്നം ആവശ്യപ്പെട്ടാന്‍ പാര്‍ട്ടിക്കായിരിക്കും മുന്‍തൂക്കം. അതിനാലാണ് പി ജെ ജോസഫിന് ചിഹ്നം ലഭിച്ചത്.

Read Also : ‘രണ്ടില’ നഷ്ടപ്പെട്ടത് തിരിച്ചടിയാകില്ല: പി ജെ ജോസഫ്

കഴിഞ്ഞ ദിവസമാണ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ലേബലും രണ്ടില ചിഹ്നവും നഷ്ടപ്പെട്ട പി ജെ ജോസഫ് വിഭാഗം ബ്രാക്കറ്റില്ലാത്ത പി സി തോമസ് വിഭാഗവുമായി ലയിച്ചത്. ലയന സമ്മേളനവും നടത്തിയിരുന്നു.

Story Highlights: covid 19, kerala technical university, exams

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top