‘രണ്ടില’ നഷ്ടപ്പെട്ടത് തിരിച്ചടിയാകില്ല: പി ജെ ജോസഫ്

p j joseph

ജോസ് കെ മാണിയോട് തനിക്ക് ശത്രുതയില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. രണ്ടില ചിഹ്നം നഷ്ടപ്പെട്ടത് തിരിച്ചടിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ജീവനുള്ള ചിഹ്നമാണെന്നും പി ജെ ജോസഫ്. സമരാവേശമുള്ള ചിഹ്നമാണിതെന്നും അദ്ദേഹം പറഞ്ഞു.

തൊടുപുഴക്കാര്‍ക്ക് തന്നെ അറിയാം, എതിര്‍ സ്ഥാനാര്‍ത്ഥി കെ എ ആന്റണി നേരത്തെ പ്രചാരണം ആരംഭിച്ചെങ്കിലും വോട്ട് കിട്ടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി വിഭാഗം ഉറപ്പായി ജയിക്കുന്ന ഒരു സീറ്റുപോലും ഇല്ല. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരു കേരളാ കോണ്‍ഗ്രസേ ഉണ്ടാകൂവെന്നും പി ജെ ജോസഫ്. അതുകൊണ്ട് തന്നെ പത്ത് സീറ്റിലും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിക്ക് ഒരു സഭയുടെയും പിന്തുണ ഇല്ല. ഏറ്റുമാനൂരിലെ ലതിക സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു തരത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തെ ബാധിക്കില്ലെന്നും പി ജെ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights- p j joseph, jose k mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top