റിലീസിങ്ങിനൊരുങ്ങി ‘ചതുര്‍മുഖം’; മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം

മഞ്ജു വാര്യര്‍ പ്രധാന കഥപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ചതുര്‍മുഖം. റിലീസിങ്ങിനൊരുങ്ങുകയാണ് ചിത്രം. സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
അതേസമയം മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം എന്ന വര്‍ണനയോടെയാണ് ചതുര്‍മുഖം പ്രേക്ഷകരിലേക്കെത്തുന്നത്. ഹൊറര്‍ ഫിക്ഷന്‍ ചിത്രങ്ങളുടെ ഒരു ഉപവിഭാഗമാണ് ടെക്‌നോ ഹൊറര്‍. കാഴ്ചക്കാരില്‍ ഭയം ഉണ്ടാക്കുവാന്‍ സയന്‍സിന്റേയും സാങ്കേതിക വിദ്യയുടേയുമെല്ലാം സഹായം പ്രയോജനപ്പെടുത്തുന്നു ടെക്‌നോ ഹൊറര്‍ ചിത്രങ്ങളില്‍.
Read more: എ.ആർ റഹ്മാനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു; മലയാളത്തിലെ ഏറ്റവും ചിലവേറിയ ഗാനവുമായി ആറാട്ട്
തേജസ്വിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിയ്ക്കുന്നത്. ആന്റണി എന്ന കഥാപാത്രമായി സണ്ണി വെയ്‌നും എത്തുന്നു. ക്ലെമന്റ് എന്ന പേരില്‍ അലെന്‍സിയറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇവരെ കൂടാതെ നിരഞ്ജന അനൂപ്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രചോദ്, ശ്രീകാന്ത് മുരളി, ശ്യാമപ്രസാദ്, റേണി ഡേവിഡ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
Story highlights: Chathur Mukham release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here