എലത്തൂര്‍ പ്രശ്‌ന പരിഹാരത്തിന് യോഗം വിളിച്ച് ചേര്‍ത്ത് കോണ്‍ഗ്രസ്

എലത്തൂര്‍ പ്രശ്‌ന പരിഹാരത്തിന് യോഗം വിളിച്ചു ചേര്‍ത്ത് കോണ്‍ഗ്രസ്. മണ്ഡലം- ബ്ലോക്ക് -ഡിസിസി ഭാരവാഹികളുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്. പോഷക സംഘടന ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് മുന്‍പ് പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.
Read Also : പ്രതിപക്ഷ നേതാവിന്റെ കള്ളവോട്ട് ആരോപണം പൊളിയുന്നു; അഞ്ച് വോട്ട് ഉണ്ടെന്ന് ആരോപിച്ച കുമാരി കോണ്‍ഗ്രസ് അനുഭാവി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചു. എം കെ രാഘവന്‍ എംപി അടക്കമുള്ളവരുടെ തീരുമാനം കോണ്‍ഗ്രസ് സീറ്റ് തിരിച്ചെടുക്കണമെന്നാണ്. എന്നാല്‍ എന്‍സികെ നേതാവ് മാണി സി കാപ്പന്‍ ഇതിന് തയാറായിട്ടില്ല. സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയും എം കെ രാഘവന്‍ എംപിക്ക് എതിരെ രംഗത്തെത്തിയിരുന്നു. മുന്നണി മര്യാദ പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here