മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ec gets complaint against kk shailaja

ആലുവയിൽ മന്ത്രി കെ കെ ശൈലജയുടെ പ്രചാരണത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പെൻഷൻ വിഷയം ചർച്ച ചെയ്യാനെന്ന പേരിൽ കുടുംബശ്രീ അംഗങ്ങളെ യോഗത്തിനെത്തിക്കുന്നുവെന്നാണ് പരാതി.

മന്ത്രി പങ്കെടുക്കുന്ന ആലുവയിലെ യോഗത്തിനെത്തണമെന്ന് എഡിഎസ് അധ്യക്ഷയുടെ ശബ്ദരേഖ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. കുടുംബശ്രീ വാട്‌സ്പ് ഗ്രൂപ്പുകളിലാണ് പ്രചാരണം. എന്നാൽ ആലുവയിലെ യോഗം പെൻഷൻ വിഷയം ചർച്ച ചെയ്യാനുള്ളതല്ല, മറിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ യോഗമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു.

കുടുബശ്രീ യൂണിറ്റുകളെ തെറ്റിദ്ധരിപ്പിച്ച് യോഗത്തിനെത്തിക്കുന്നുവെന്നും യുഡിഎഫ് പരാതിയിൽ പറയുന്നു.

Story Highlights- ec gets complaint against kk shailaja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top