കോൺഗ്രസ് ഏറ്റെടുക്കില്ല; എലത്തൂർ സീറ്റ് എൻസികെയ്ക്ക് തന്നെ

Elathur seat is for NCK

എലത്തൂർ സീറ്റ് എൻസികെയ്ക്ക് തന്നെ. സീറ്റ് വിടാൻ താത്പര്യമില്ല എന്ന് അറിയിച്ചതിനെ തുടർന്ന് സീറ്റ് അവർക്ക് തന്നെ നൽകുകയായിരുന്നു എന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ, എൻസികെയുടെ സുൽഫിക്കർ മയൂരി തന്നെ എലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും.

വരും തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് പ്രവർത്തകരുടെ വികാരം പരിഗണിക്കും. പ്രവർത്തകർ യുഡിഎഫിനായി രംഗത്തിറങ്ങണം. എലത്തൂർ സീറ്റ് നൽകാമെന്ന് മാണി സി കാപ്പന് ഉറപ്പുനൽകിയിരുന്നു. ഇവിടെ നാമനിർദ്ദേശ പത്രിക നൽകിയ സ്ഥാനാർത്ഥി അത് പിൻവലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു എന്നും ഹസൻ പറഞ്ഞു.

Story Highlights- Elathur seat is for NCK

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top