കാസർഗോഡ് പോരാട്ടം കനക്കും; ഇവിടെ മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ

യുഡിഎഫും ബിജെപിയും തമ്മിൽ നേർക്കുനേർ പോരാട്ടം നടക്കുന്ന മണ്ഡലമാണ് കാസർഗോഡ്. വികസന പ്രവർത്തനങ്ങൾ മുന്നിൽ നിർത്തി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വോട്ട് തേടുമ്പോൾ അട്ടിമറി വിജയമാണ് ഇത്തവണ ബിജെപി പ്രതീക്ഷിക്കുന്നത്.
മൂന്നാം തവണയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി എൻഎ നെല്ലിക്കുന്ന് കാസർഗോഡ് നിന്നും മത്സരിക്കുന്നത്. 2016ൽ 8607 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൻഎ നെല്ലിക്കുന്ന് മണ്ഡലം നിലനിർത്തിയത്. ബാവിക്കര കുടിവെള്ള പദ്ധതിയുൾപ്പെടെ യാഥാർത്ഥ്യമാക്കിയ നേട്ടങ്ങൾ പറഞ്ഞാണ് വോട്ടുപിടുത്തം.
തെരഞ്ഞെടുപ്പടുക്കുന്ന ഘട്ടത്തിലെ ന്യൂനപക്ഷ ഏകോപനം ഇത്തവണ ഉണ്ടാകില്ലെന്നും മതേതരമായി വോട്ടുകൾ പോൾ ചെയ്യുമെന്നുമാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ.ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്താണ് സ്ഥാനാർത്ഥി. മണ്ഡലത്തിലെ പ്രധാന വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കുകയാണ് കെ ശ്രീകാന്ത്.
മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ് എൽഡിഎഫ്. ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എ എ ലത്തീഫാണ് ഇത്തവണ കരുത്തുകാട്ടാൻ ഇറങ്ങുന്നത്. മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ മണ്ഡലത്തിൽ ബിജെപിയും അടിത്തറ ശക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇത്തവണ മത്സരം ശക്തമാണ്.
Story Highlights- kasargod competition between bjp and udf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here