കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി രാജിവച്ചു

kc rosakutty resigned

കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവച്ചു. എല്ലാ പാർട്ടി പദവികളും രാജിവച്ചു.

കൽപറ്റ സീറ്റ് സംബന്ധിച്ച് പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു റോസക്കുട്ടി. വളരെ അധികം നാളുകളായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്ന് റോസക്കുട്ടി പറഞ്ഞു.

നാല് പതിറ്റാണ്ടുകൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. കോൺഗ്രസ് ഇപ്പോൾ സ്ത്രീകളോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാത്തതാണെന്നും അതിൽ വലിയ നിരാശയുണ്ടെന്നും റോസക്കുട്ടി പറഞ്ഞു.

Story Highlights- kc rosakutty resigned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top