‘ന്റെ ചങ്ങായിയാണ് കുഞ്ഞാപ്പ..’ ബാലനെ വീട്ടിലേക്ക് വിളിച്ച് കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓരോ വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെ സ്ഥാനാര്‍ത്ഥികളില്‍ ആര് വിജയിക്കും എന്ന അഭിപ്രായം തേടിയിറങ്ങിയയാളോട് ഒരു ബാലന്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ആര് ജയിക്കണം എന്ന ചോദ്യത്തോട് ഞമ്മക്ക് മുസ്ലീംലീഗ് ജയിക്കണം.. അയാള് ന്റെ ചങ്ങായിയാ… കുഞ്ഞാപ്പ… എന്നാണ് ബാലന്‍ പറയുന്നത്. കുഞ്ഞാപ്പയെ കാണണം.. സലാം കൊടുക്കണം എന്നും ബാലന്‍ പറയുന്നുണ്ട്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട കുഞ്ഞാലിക്കുട്ടി ബാലനെ വീട്ടിലേക്ക് ക്ഷണിക്കുകയും നേരില്‍ സംസാരിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോയും കുഞ്ഞാലിക്കുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘എന്റെ ചങ്ങായിനെ നേരില്‍ കണ്ടു’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

Story Highlights- pk kunhalikutty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top