തൃശൂരിൽ വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവം; മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

തൃശൂർ കാട്ടൂരിൽ വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. ഒന്നാം പ്രതി ദർശൻ, നാലാം പ്രതി രാകേഷ് എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.

കാട്ടൂർകടവ് കോളനിയിൽ നന്ദനത്ത് പറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. മാർച്ച് പതിനാലിനായിരുന്നു സംഭവം. പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ലക്ഷ്മിയുടെ ഭർത്താവ് ഹരീഷ് പൊലീസിന്റെ റൗഡി ലിറ്റിൽ ഉൾപ്പെട്ടയാളാണ്. പ്രതികളുമായുള്ള തർക്കത്തെ തുടർന്ന് ഹരീഷിന്റെ പേരിൽ പൊലീസ് കേസ് എടുത്തിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു കൊലപാതകം.

Story Highlights- Murder, arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top