Advertisement

മധ്യപ്രദേശിലെ ഗ്വാളിയറില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് 13 മരണം

March 23, 2021
Google News 2 minutes Read

മധ്യപ്രദേശിലെ ഗ്വാളിയറില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് 10 സ്ത്രീകളടക്കം 13 പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെ പുരാണി ഛവാനി മേഖലയിലാണ് അപകടമുണ്ടായത്. മുറേണയിലേക്ക് പോകുകയായിരുന്ന ബസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതവും, പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ധനസഹായം പ്രഖ്യാപിച്ചു.

Story Highlights-  bus and auto-rickshaw collide in Madhya Pradesh’s Gwalior

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here