അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി

international flight ban extended

അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി ഡിജിസിഎ. ഏപ്രിൽ 30 വരെയാണ് നീട്ടിയത്.

എന്നാൽ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങൾക്കും ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്കും വിലക്ക് ബാധമാകില്ല. 27 രാജ്യങ്ങളുമായി ഇന്ത്യ തയാറാക്കിയ ട്രാവൽ ബബിൾ പ്രകാരമുള്ള രാജ്യങ്ങളിലേക്ക് മാത്രമേ നിലവിൽ യാത്രയ്ക്ക് അനുമതിയുള്ളു. യുഎസ്, ജർമനി, ഫ്രാൻസ് എന്നിവയടങ്ങിയ 27 രാജ്യങ്ങളിലേക്കാണ് നിലവിൽ യാത്രാനുമതിയുള്ളത്.

കൊവിഡ് പശ്ചാത്തലത്തിൽ 2020 മാർച്ച് 23നാണ് വിമാന സർവീസുകൾ നിർത്തലാക്കിയത്.

Story Highlights- international flight ban extended

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top