Advertisement

‘മരക്കാര്‍ ഇതുവരെ പൂര്‍ണമായും കണ്ടിട്ടില്ല’; അതൊരു സങ്കടമാണെന്നും മോഹന്‍ലാല്‍

March 23, 2021
1 minute Read
Mohanlal about Marakkar movie

ദേശീയ ചലച്ചിത്ര പുരസ്‌കാര നിറവിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. നാഷ്ണല്‍ ഫിലിം അവാര്‍ഡ്‌സില്‍ മൂന്ന് പുരസ്‌കാരങ്ങളാണ് മരക്കാര്‍ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിന് പുറമെ മികച്ച വിഷ്വല്‍ എഫക്ടസിനുള്ള പുരസ്‌കാരവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും മരക്കാര്‍ നേടി.

അതേസമയം അഭിനയിച്ച ചിത്രമാണെങ്കിലും മരക്കാര്‍ പൂര്‍ണമായും ഇതുവരെ കണ്ടിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന്റെ ഫൈനല്‍ പ്രിവ്യു ഇനിയും കാണാന്‍ സാധിച്ചിട്ടില്ല. അതൊരു സങ്കടകരമായ കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കി ലോക്ക് ചെയ്തു വെച്ചിരിക്കുകയാണ്. ചെറിയ ഭാഗം പോലും പുറത്തുവന്നാല്‍ സസ്‌പെന്‍സ് ഇല്ലാതാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. മെയ് 13 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

അതേസമയം സാങ്കേതിക മികവില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പകുതിയും നാവികയുദ്ധമാണ്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍’. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Mohanlal about Marakkar movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top