ബാലഭാസ്‌കറിന്റെ മരണം: പുനഃരന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹർജി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹർജി. ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ കെ. സി ഉണ്ണിയും ശാന്തകുമാരിയുമാണ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. കേസിൽ സാക്ഷിയായി എത്തിയ കലാഭവൻ സോബിയും ഹർജി നൽകിയിട്ടുണ്ട്.

ബാലഭാസ്‌കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്നും അപകടമരണമെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തൽ. ഡ്രൈവർ അർജുന്റെ അശ്രദ്ധയും അമിത വേഗവും അപകടത്തിന് കാരണമായി. കലാഭവൻ സോബി പറഞ്ഞത് നുണയാണെന്ന് പരിശോധനയിൽ വ്യക്തമായെന്നും സിബിഐ പറഞ്ഞിരുന്നു. കള്ള തെളിവുകൾ നൽകിയെന്ന് കാണിച്ച് കലാഭവൻ സോബിക്കെതിരെ സിബിഐ കേസെടുക്കുകയും ചെയ്തിരുന്നു.

ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ കെ. സി ഉണ്ണിയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് സർക്കാർ കോടതിയിൽ നിലപാട് അറിയിക്കുകയും കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു.

Story Highlights- balabhaskar, CBI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top