ഇന്ധനമില്ലാത്ത കാര്‍ ഓടിക്കുന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ ഭരണം: രാഹുല്‍ ഗാന്ധി

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. മുഖ്യമന്ത്രിയും ക്യാബിനറ്റ് അംഗങ്ങളും സമരത്തോട് മുഖം തിരിച്ചു. ഇന്ധനമില്ലാത്ത കാര്‍ ഓടിക്കുന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ ഭരണമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

കോട്ടയം മണ്ഡലത്തില്‍ പര്യടനം തുടരുന്നതിനിടെയാണ് സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരെയും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. രണ്ടോ മൂന്നോ പേരുടെ ഉപകരണമായി നരേന്ദ്ര മോദി മാറി. സമ്പത്ത് കൊള്ളയടിക്കുന്നവര്‍ക്കൊപ്പമാണ് മോദിയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Story Highlights- Rahul Gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top