ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ; പ്രതിപക്ഷ കക്ഷികളുടെ സഹായം തേടാൻ എഎപി

ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബില്ലിനെ രാജ്യസഭയിൽ നേരിടാൻ ആംആദ്മി. ഇതിനായി മുഴുവൻ പ്രതിപക്ഷ കക്ഷികളുടേയും സഹായം തേടാനാണ് എഎപിയുടെ തീരുമാനം.

കഴിഞ്ഞ ദിവസമാണ് ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ കേന്ദ്രസർക്കാർ ലോക്‌സഭയിൽ പാസാക്കിയത്. ഇതിനെതിരെ ആംആദ്മി വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. എൻഡിഎയ്ക്ക് ഭൂരിപക്ഷം കുറവുള്ള രാജ്യസഭയിൽ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് ആംആദ്മിയുടെ തീരുമാനം. ഇതിനായി പ്രതിപക്ഷ കക്ഷികളുടെ സഹായം തേടും.

തൃണമൂൽ കോൺഗ്രസ് എഎപിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. ബംഗാൾ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിൽ രാജ്യസഭയിൽ പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയൻ രാജ്യസഭാ ചെയർമാന് കത്ത് നൽകി. തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ ടി.എം.സി അംഗങ്ങൾക്ക് സഭയിൽ ഹാജരാകാൻ കഴിയില്ലെന്ന് ഡെറക് ഒബ്രയൻ കത്തിൽ ചൂണ്ടിക്കാട്ടി.

Story Highlights- AAP, Trinamool congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top