കേന്ദ്ര ഏജന്‍സികളെ കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട: കമലഹാസന്‍

അഭിനേതാവ് കമലഹാസന്റെ വാഹനം തടഞ്ഞ് നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റെയ്ഡ് നടത്തിയതില്‍ വിവാദം പുകയുന്നു. തുടര്‍ച്ചയായ റെയ്ഡിലുടെ തന്നെ ഭയപ്പെടുത്തേണ്ട എന്ന് മക്കള്‍ നീതി മണ്‍ട്രം നേതാവ് കമലഹാസന്‍ പ്രതികരിച്ചു. കേന്ദ്ര ഏജന്‍സികളെ കാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്നും കമലഹാസന്‍ തുറന്നടിച്ചു. ഇന്നലെ രാത്രി തഞ്ചാവൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വെച്ച് കമലഹാസന്റെ വാഹനം തടഞ്ഞു നിര്‍ത്തിയായിരുന്നു കമ്മീഷന്റെ പരിശോധന.
അതേസമയം ചെപ്പോക്ക് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഉദയനിധി സ്റ്റാലിന്‍ സത്യവാങ്മൂലത്തില്‍ നല്‍കിയ സ്വത്ത് വിവരങ്ങള്‍ തെറ്റാണെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തു നല്‍കി. ഉദയനിധി സ്റ്റാലിന്റെ കമ്പനിയായ സ്‌നോ ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ് നികുതിവെട്ടിപ്പ് നടത്തിയതായും അണ്ണാ ഡിഎംകെ ആരോപിച്ചു. അണ്ണാ ഡിഎംകെയ്ക്ക് പുറമേ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡിഎംകെ പ്രചാരണം ശക്തമാക്കി. പാചക വാതക വിലവര്‍ധനവും പൗരത്വ ഭേദഗതി നിയമവും ഡിഎംകെ ചര്‍ച്ചയാക്കുകയാണ്.
അതിനിടെ മൂന്നാം മുന്നണി സഖ്യത്തിലെ സമത്വ മക്കള്‍ കക്ഷി നേതാവും ലാല്‍ഗുഡി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ മുരളി കൃഷ്ണന്‍ പാര്‍ട്ടി വിട്ട് ഡിഎംകെയില്‍ ചേര്‍ന്നത് മുന്നണിക്ക് തിരിച്ചടിയായി. ബിജെപി സഖ്യത്തെ പരാജയപ്പെടുത്താനാണ് ഡിഎംകെയുടെ ഭാഗമായതെന്ന് മുരളി കൃഷ്ണന്‍ വ്യക്തമാക്കി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here