ഇ.ഡിക്കെതിരായ കേസിൽ സ്റ്റേ ഇല്ല; ചൊവ്വാഴ്ച വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി

hc investigates high level it team placement

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ കേസ് റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ചൊവ്വാഴ്ച വരെ സമയം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേ ഏർപ്പെടുത്തണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇടക്കാല ഉത്തരവിടാനും ഹൈക്കോടതി തയ്യാറായില്ല. കേസിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിക്കുന്നതുവരെ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു.

അതിനിടെ കേസുമായി മുന്നോട്ടുപോകാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുമതി നൽകി. ക്രൈംബ്രാഞ്ചിന് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താമെന്ന് ഹൈക്കോടതി അറിയിച്ചു. കേന്ദ്രത്തിനായി തുഷാർ മേത്ത കോടതിയിൽ ഹാജരായി.

Story Highlights-Enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top