മക്കൾ നീതി മയ്യത്തിന്റെ പ്രചാരണ വിഡിയോ പുറത്തിറക്കി കമൽ ഹാസൻ; സമൂഹമാധ്യമങ്ങളിൽ വൈറൽ

kamal haasan makkal needhi

മക്കൾ നീതി മയ്യത്തിന്റെ പ്രചാരണ വിഡിയോ പുറത്തിറക്കി നടനും പാർട്ടി സ്ഥാപകനുമായ കമൽ ഹാസൻ. ചെന്നൈയിലെ മറീന ബീച്ചിലുള്ള ഗാന്ധി പ്രതിമയുടെ സമീപത്തു നിന്ന് കമൽ ഹാസൻ സംസാരിക്കുന്ന രീതിയിലാണ് വിഡിയോ. സമൂഹമാധ്യമങ്ങളിൽ ഈ പ്രചരണ വിഡിയോ വൈറലാണ്.

രാജ്യത്ത് കൊലയും കൊള്ളയും അക്രമവുമൊക്കെ വർധിച്ചു എന്ന് കമൽ ഹാസൻ പറയുന്നു. പെട്രോൾ വില കുതിക്കുകയാണ്. ധൻ ധനാ ധൻ എന്നാണ് വില ഉയരുന്നത്. തെരുവിലിറങ്ങി സത്യഗ്രഹം ചെയ്യാമെന്ന് വെച്ചാൽ റോഡാകെ കുണ്ടും കുഴിയുമാണ്. അംബേദ്കർ നൽകിയ ഭരണഘടന നമ്മളെ സംരക്ഷിക്കുമെന്ന് കരുതിയാൽ, മുകളിലൊരാൾ എന്ത് പറയണമെന്നും എന്ത് കഴിക്കണമെന്നും എന്ത് ചിന്തിക്കണമെന്നും പറയുന്നു. ഭൂപടത്തിൽ മുകളിലായതിനാൽ നിങ്ങളാണ് മുകളിലെന്ന് കരുതരുതെന്നും അദ്ദേഹം പറയുന്നു. ഈ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വരണമെങ്കിൽ മക്കൾ നീതി മയ്യത്തിനു വോട്ട് നൽകണമെന്നും വിഡിയോയിൽ സൂചിപ്പിക്കുന്നു.

Story Highlights- kamal haasan released makkal needhi maiam election campaign video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top