Advertisement

മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് വച്ച സംഭവം; സച്ചിൻ വാസെയ്‌ക്കെതിരെ യുഎപിഎ ചുമത്തി

March 24, 2021
1 minute Read

മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് വച്ച സംഭവത്തിൽ അറസ്റ്റിലായ മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയ്‌ക്കെതിരെ യുഎപിഎ ചുമത്തി എൻഐഎ. കേസ് രേഖകൾ ഉടൻ എൻഐഎയ്ക്ക് കൈമാറണമെന്ന് മഹാരാഷ്ട്ര പൊലീസിന് താനെയിലെ എൻഐഎ കോടതി നിർദേശം നൽകി.

അംബനിയുടെ വീടിന് മുന്നിൽ ബോംബ് വച്ചതിനും, ബോംബ് കണ്ടെത്തിയ വാഹനത്തിന്റെ ഉടമയെ കൊലപ്പെടുത്തിയതിനും പിന്നിൽ സച്ചിൻ വാസെയാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേസ് സമാന്തരമായി അന്വേഷിക്കുന്ന മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയും ഇതേ കണ്ടെത്തൽ നടത്തുകയും സഹായികളായ മുൻ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Story Highlights- Sachin vaze, NIA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top