രാഷ്ട്രീയ ദര്‍ശനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്ന് പോയെന്ന് മുതിര്‍ന്ന നേതാവ് പി എം സുരേഷ് ബാബു

p m suresh babu

കോണ്‍ഗ്രസ് രൂപീകൃതമായത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്നും എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ച രാഷ്ട്രീയ ദര്‍ശനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്ന് പോയെന്നും രാജി വച്ച മുതിര്‍ന്ന നേതാവ് പി എം സുരേഷ് ബാബു. കേരളത്തില്‍ പരസ്പര ചര്‍ച്ചയോ പരസ്പര ആശയവിനിമയമോ പാര്‍ട്ടിയില്‍ നടക്കുന്നില്ല. ഇതൊക്കെ ഉണ്ടെന്ന് വരുത്തി തീര്‍ക്കുകയും രേഖപ്പെടുത്തുകയും മാത്രമാണ് ചെയ്യുന്നത്. ആര്‍ക്കും റോളില്ലെന്നും പി എം സുരേഷ് ബാബുവിന്റെ ആരോപണം.

ഇതിന്റെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റിനാണ്. പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുന്നില്ലെന്നാണ് ഉത്തരമെങ്കില്‍ അദ്ദേഹം ആ സ്ഥാനത്തിന് അര്‍ഹനല്ലെന്നും സുരേഷ് ബാബു പറഞ്ഞു. പി സി ചാക്കോയുടെ സമീപനം പോലെയായിരിക്കും എന്‍സിപിയിലേക്കുള്ള കടന്നുവരവ്. 26ാം തിയതി നടക്കുന്ന കൂടിക്കാഴ്ചയിലായിരിക്കും തീരുമാനം. ഇടതു മുന്നണി ആഗ്രഹിക്കുന്ന പക്ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ടാകുമെന്നും സുരേഷ് ബാബു.

Read Also : നേതൃത്വവുമായി അകന്നു; എൽഡിഎഫിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം; കോൺഗ്രസ് വിടുമെന്ന് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി

കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നേരത്തെ സുരേഷ് ബാബുവിനെ മാറ്റിയിരുന്നു. പി സി ചാക്കോയുമായും ഇദ്ദേഹത്തിന് മികച്ച ബന്ധമാണുള്ളത്. സുരേഷ് ബാബു പാര്‍ട്ടിയിലെത്തുന്നതില്‍ മന്ത്രി എന്‍ കെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു. വസതിയിലെത്തി മന്ത്രി ഇദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

Story Highlights- p m suresh babu, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top