ഡല്‍ഹിയില്‍ പൊലീസും ഗുണ്ടാ സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു മരണം

goons attack

ഡല്‍ഹിയില്‍ പൊലീസിനെ ആക്രമിച്ച് ഗുണ്ടാ നേതാവിനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. കുല്‍ദീപ് മന്‍ എന്ന ഗുണ്ടാ തലവനാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 1.30യോടെയാണ് സംഭവം. തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം.

ഗുണ്ടാ തലവനെ വൈദ്യ പരിശോധനയ്ക്കായി ജിടിബി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. ഗുണ്ടാ സംഘത്തിലെ ഒരാളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

Read Also : ഗുണ്ടാതലവൻ വികാസ് ദുബെയുമായി ബന്ധം; കാൺപൂർ മുൻ പൊലീസ് മേധാവിക്ക് സസ്‌പെൻഷൻ

ആയുധ കടത്ത്, അക്രമം എന്നിവ ആരോപിച്ചായിരുന്നു കുല്‍ദീപിന്റെ അറസ്റ്റ്. എട്ടോളം പേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നു. പൊലീസ് ജീപ്പിനെ വളഞ്ഞ് വാഹനം നിര്‍ത്തിയിട്ടായിരുന്നു ആക്രമണം. ഇതിനിടെ ഗുണ്ടാ നേതാവ് അക്രമികളുടെ വാഹനത്തില്‍ കയറുകയായിരുന്നു.

Story Highlights-goons attack, delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top