പുതിയ താരങ്ങളെ ഉണ്ടാക്കുന്ന യന്ത്രം ഇന്ത്യയ്ക്കുണ്ട്; ഇൻസമാം ഉൾ ഹഖ്

India machine players Inzamam

ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനത്തെ പുകഴ്ത്തി മുൻ പാക് ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. പുതിയ താരങ്ങളെ ഉണ്ടാക്കുന്ന യന്ത്രം ഇന്ത്യയോടുണ്ട് എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. സമീപകാലത്തായി അരങ്ങേറിയ പുതുമുഖങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഇൻസമാമിൻ്റെ അഭിപ്രായ പ്രകടനം.

“പുതിയ താരങ്ങളെ ഉണ്ടാക്കിയെടുക്കാൻ ഇന്ത്യ പ്രത്യേക തരത്തിലുള്ള യന്ത്രം സജ്ജമാക്കിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന് പോലും രണ്ട് പുതുമുഖങ്ങൾ ഉണ്ടായിരുന്നു. ടീമിൽ തുടരണമെങ്കിൽ മികച്ച പ്രകടനം നടത്തണമെന്ന വ്യക്തമായ സന്ദേശമാണ് മുതിർന്ന താരങ്ങൾക്ക് ഇത് നൽകുന്നത്. ഓസ്ട്രേലിയൻ പരമ്പര മുതൽ, ഒരു യുവതാരം മുന്നോട്ടുവന്ന് ഗംഭീര പ്രകടനം നടത്തുന്നത് ഞാൻ ശ്രദ്ധിക്കുന്നു. മുതിർന്ന താരങ്ങൾക്ക് അവരവരുടേതായ ചുമതലകളുണ്ട്. എന്നാൽ, യുവതാരങ്ങൾ ഇങ്ങനെ പ്രകടനം നടത്തുന്നത് ആ ടീമിൻ്റെ നിലവാരത്തെയാണ് കാണിക്കുന്നത്. കഴിഞ്ഞ 6 മാസത്തിനിടെ ഇന്ത്യ ഇത്ര മികച്ച പ്രകടനം നടത്തിയത് യുവതാരങ്ങളുടെ ബലത്തിലാണ്.”- ഇൻസമാം പറഞ്ഞു.

സമീപകാലത്തായി ഇന്ത്യ കാഴ്ചവക്കുന്നത് നിലവാരമുള്ള ക്രിക്കറ്റ് ആണെന്നും അദ്ദേഹം തൻ്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. ഇംഗ്ലണ്ട് ഓപ്പണർമാരുടെ പ്രകടനം കണ്ടപ്പോൾ ഇന്ത്യ വിഷമിക്കുമെന്ന് കരുതിയെങ്കിലും ബൗളർമാർ പിന്നീട് ഇംഗ്ലണ്ടിനെ ശ്വസിക്കാൻ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights- India have set up some sort of machine to manufacture new players: Inzamam-ul-Haq

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top