പരംഭീർ സിംഗ് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും

bombay hc consider parambhir singh petition today

മുൻ മുംബൈ പൊലീസ് കമ്മീഷണർ പരംഭീർ സിംഗ് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അനിൽ ദേശ്മുഖിനെതിരെയുള്ള 100 കോടിയുടെ അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി.

മുംബൈ പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് തന്നെ അകാരണമായി മാറ്റിയതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നു. ഇതേ ആവശ്യമുന്നയിച്ച് പരംഭീർ സിംഗ് നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ സുപ്രിംകോടതി കേസ് പരിഗണിക്കാതെ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

Story Highlights- bombay hc consider parambhir singh petition today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top