മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് തിരുവനന്തപുരത്ത്

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് തലസ്ഥാന ജില്ലയിൽ. മൂന്ന് പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കും. വൈകിട്ട് മൂന്ന് മണിക്ക് നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിലും 4.30ന് നേമം മണ്ഡലത്തിലെ കുമരിച്ചന്തയിലും ആറിന് ഗ്രീൻഫീൽഡ് സ്റ്റേഡിയ പരിസരത്തുമാണ് പൊതുയോഗങ്ങൾ.
മന്ത്രിസഭാ യോഗത്തിലും സിപിഐഎം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിലും പങ്കെടുക്കേണ്ടതിനാൽ പതിവ് വാർത്താ സമ്മേളനം ഇന്ന് ഉണ്ടാകില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ, ധനമന്ത്രി തോമസ് ഐസക്, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവരും ഇന്ന് തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും.
Story Highlights- cm pinarayi vijayan in thiruvananthapuram
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News