രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി; സിപിഐഎം വാദം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഐഎം വാദം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കേന്ദ്രത്തിന് ശുപാർശകൾ നൽകാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. നിയമ മന്ത്രാലയത്തിന്റെ ശുപാർശ ബാഹ്യ ഇടപെടലായി കാണാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

രാജ്യസഭാ തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്നുള്ള ശുപാർശ നിയമമന്ത്രാലയം മുന്നോട്ടുവച്ചതുമായി ബന്ധപ്പെട്ടാണ് നിലവിലെ വിവാദം. നേരത്തേ കേരളത്തിലേക്ക് പ്രഖ്യാപിച്ച മൂന്ന് തെരഞ്ഞെടുപ്പുകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ച സാഹചര്യത്തിൽ സിപിഐഎം കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകുകയായിരുന്നു. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ നടപടി ചട്ടലംഘനമാണെന്ന് കാണിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം നീലോത്പൽ ബസുവാണ് നിവേദനം നൽകിയത്. നടപടികളുമായി മുന്നോട്ടുപോയ സാഹചര്യവും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ സിപിഐഎമ്മിന്റെ വാദം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളുകയായിരുന്നു. ശുപാർശയുമായി കേന്ദ്രസർക്കാരിന് മുന്നോട്ടുപോകാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് സ്വീകരിക്കുകയായിരുന്നു.

Story Highlights- Rajyasabha election, cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top