മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രി കർഫ്യൂ

മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫിസ് അറിയിച്ചതാണ് ഇക്കാര്യം. മാളുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നതിൽ നിയന്ത്രണമുണ്ടാകും.

മാളുകൾ രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെ അടച്ചിടണം. അടുത്തമാസം നാല് മുതൽ സംസ്ഥാനത്താകെ നിരോധനനാജ്ഞയും ഏർപ്പെടുത്തും.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത് മഹാരാഷ്ട്രയിലാണ്. മന്ത്രിസഭാ തീരുമാനത്തെ തുടർന്ന് ഏറ്റവും കൂടുതൽ കേസുകളുള്ള നാന്ദേഡ്, ബീഡ് എന്നിവിടങ്ങളിൽ പത്തുദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.

Story Highlights-Night curfew in Maharashtra from Sunday due to rising Covid-19 cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top