പരുക്ക്: ശ്രേയാസ് അയ്യറിന് ഐപിഎൽ സീസൺ മുഴുവൻ നഷ്ടമാവും

Shreyas Iyer entire IPL

ഇന്ത്യൻ യുവതാരം ശ്രേയാസ് അയ്യറിന് വരുന്ന ഐപിഎൽ സീസണിലെ എല്ലാ മത്സരങ്ങളും നഷ്ടമാവും. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിൽ തോളിനു പരുക്കേറ്റ താരത്തിന് 4-5 മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ കൂടിയായ ശ്രേയാസിന് സീസൺ മുഴുവൻ കളത്തിലിറങ്ങാൻ സാധിക്കില്ല.

അയ്യരുടെ അഭാവത്തിൽ ഋഷഭ് പന്തിനെ ക്യാപ്റ്റൻ സ്ഥാനം ഏല്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശിഖർ ധവാൻ, അജിങ്ക്യ രഹാനെ എന്നിവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്.

ആദ്യ ഏകദിനത്തിൽ ഇന്ത്യ 66 റൺസിനാണ് ഇംഗ്ലണ്ടിനെ കീഴ്പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 42.1 ഓവറിൽ 251 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യക്കായി ശിഖർ ധവാൻ (98), വിരാട് കോലി (56), ലോകേഷ് രാഹുൽ (62), കൃണാൽ പാണ്ഡ്യ (58) എന്നിവരാണ് ഇന്ത്യ ബാറ്റിംഗിൽ തിളങ്ങിയത്. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് 3 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ജോണി ബെയർസ്റ്റോ (94), ജേസൻ റോയ് (46) എന്നിവർക്ക് മാത്രമേ മികച്ച സ്കോർ കണ്ടെത്താനായുള്ളൂ. 4 വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റ താരം പ്രസിദ്ധ് കൃഷ്ണയാണ് ഇംഗ്ലണ്ടിനെ തകർത്തത്. ശർദ്ദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

രണ്ടാം മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. ഇന്ത്യക്കായി വിരാട് കോലി, കെഎൽ രാഹുൽ എന്നിവർ ഫിഫ്റ്റി അടിച്ചു.

Story Highlights- Shreyas Iyer ruled out of entire IPL

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top