കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജിമാരുടെ സേവനം ഉപയോഗിച്ച് കൂടെയെന്ന് സുപ്രിം കോടതി

Supreme Court stayed the order banning media

കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജിമാരുടെ സേവനം ഉപയോഗിച്ച് കൂടെ എന്ന നിര്‍ദേശം മുന്നോട്ട് വച്ച് സുപ്രിം കോടതി. ഒരു എന്‍ജിഒ കേസുകള്‍ കെട്ടിക്കിടക്കുന്നതിന് എതിരെ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കവേ ആയിരുന്നു സുപ്രിം കോടതിയുടെ നിര്‍ദേശം.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 224 എയില്‍ ഇതിനായി വ്യവസ്ഥകള്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിരീക്ഷിച്ചു. 30 വര്‍ഷത്തോളമായി കേസുകള്‍ ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് സുപ്രിം കോടതി നടപടി.

Story Highlights- supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top