മകളെ ബലാത്സംഗം ചെയ്തു; ചെറുമകളെ ലൈംഗികമായി ചൂഷണം ചെയ്തു: മുംബൈ സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ

മകളെയും ചെറുമകളെയും ലൈംഗികമായി ചൂഷണം ചെയ്ത മുംബൈ സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ. മുംബൈയിലെ പോക്സോ പ്രത്യേക കോടതിയാണ് 65കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. മകളെ കൗമാര പ്രായം മുതൽ ബലാത്സംഗം ചെയ്ത ഇയാൾ മകളുടെ മകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു.
15 വയസ്സ് മുതൽ പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്ന് മകൾ കോടതിയിൽ മൊഴി നൽകിയിരുന്നു. വിവാഹത്തിനു ശേഷം, സംഭവത്തെപ്പറ്റി ആരോടെങ്കിലും പറഞ്ഞാൽ തൻ്റെ മകളെയും ബലാത്സംഗം ചെയ്യുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായും മകൾ പറഞ്ഞു.
2017ൽ മുത്തച്ഛൻ തന്നെ ബലാത്സംഗം ചെയ്തു എന്ന് മകൾ പറഞ്ഞതായി ഇവർ വെളിപ്പെടുത്തി. മുത്തച്ഛൻ്റെ വീട്ടിൽ താമസിക്കാൻ പോയ സമയത്ത് മുത്തച്ഛൻ പുതപ്പിനടിയിൽ വച്ച് തൻ്റെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നും ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നുമാണ് കുട്ടി പറഞ്ഞത്. ആ സമയത്ത് കുട്ടിക്ക് 11 വയസ്സായിരുന്നു. നാലാം ക്ലാസിലാണ് കുട്ടി പഠിച്ചുകൊണ്ടിരുന്നത്. ദിവസങ്ങൾക്കു ശേഷം മകൾ അമ്മയോട് വിവരം പറഞ്ഞു. പിന്നീട്, മകളെ വീണ്ടും ബലാത്സംഗം ചെയ്ത പിതാവ് ചെറുമകളെ തനിക്ക് കാഴ്ചവച്ചില്ലെങ്കിൽ രണ്ട് പേരെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. തടവ് ശിക്ഷക്കൊപ്പം മകൾക്ക് 50000 രൂപയും ചെറുമകൾക്ക് 25000 രൂപയും നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.
Story Highlights- Man gets life term for raping daughter and sexual assaulting granddaughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here