ആര്‍ക്കാണെങ്കിലും ഇരട്ട വോട്ട് പാടില്ല: എം കെ മുനീര്‍
ആര്‍ക്കാണെങ്കിലും ഇരട്ട് വോട്ട് പാടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ എംഎല്‍എ. രമേശ് ചെന്നിത്തല സത്യസന്ധമായാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും മുനീര്‍.
ഇരട്ട വോട്ട് വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രന്‍ രണ്ടു സ്ഥലത്ത് മത്സരിക്കുന്നത് സിപിഐഎം- ബിജെപി വോട്ട് അഡ്ജസ്റ്റ്‌മെന്റാണ്. രണ്ടിടത്ത് മത്സരിക്കാന്‍ സുരേന്ദ്രന്‍ നരേന്ദ്ര മോദിയല്ലല്ലോയെന്നും കൊടുവള്ളിയിലെ ലീഗ് സ്ഥാനാര്‍ത്ഥി കൂടിയായ മുനീര്‍ പരിഹസിച്ചു.
ഇന്ന് നിരവധി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെയാണ് ഇരട്ട വോട്ട് ആരോപണം പുറത്തുവന്നത്. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് എസ് ലാലിനും എഐസിസി വക്താവ് ഷമാ മുഹമ്മദിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും എതിരെ ഇരട്ട വോട്ട് ആരോപണവുമായി ഭരണ പക്ഷം രംഗത്തെത്തി.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here