രാജ്‌നാഥ് സിംഗും ജെ.പി.നദ്ദയും ഇന്ന് കേരളത്തിൽ

കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും ഇന്ന് കേരളത്തിൽ. ഇന്ന് രാവിലെ 9 മണിക്ക് വർക്കലയിലെത്തുന്ന രാജ്‌നാഥ് സിംഗ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിക്കായി റോഡ് ഷോ നടത്തും.
റോഡ് ഷോയ്ക്ക് ശേഷം ശിവഗിരിയിൽ എത്തുന്ന അദ്ദേഹം മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം പുതുപ്പള്ളി, ഇരിഞ്ഞാലക്കുട, എറണാകുളം മണ്ഡലങ്ങളിലും പര്യടന പരിപാടികളിൽ പങ്കെടുക്കും.
ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ ധർമ്മടം, നാട്ടിക, തൊടുപുഴ, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ റോഡ് ഷോയിൽ പങ്കെടുക്കും.
Story Highlights- Rajnath Singh JP Nadda in kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here