മലപ്പുറത്ത് സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന

മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതായി സൂചനയുണ്ട്. മരണപ്പെട്ടവരുടെ പേരിലും അനധികൃത നിക്ഷേപം നടത്തിയതായാണ് വിവരം. സഹകരണ ബാങ്ക് മുൻ സെക്രട്ടറി വി. കെ ഹരികുമാറിന്റെ വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി.

സഹകരണ ബാങ്കിൽ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരം മറച്ചുവച്ചെന്ന പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് സഹകരണ രജിസ്ട്രാറെ വിവരമറിയിക്കുകയും പരാതി ആദായ നികുതി വകുപ്പിന് കൈമാറുകയായിരുന്നു. വലിയ അഴിമതി ബാങ്കിൽ നടന്നെന്നാണ് വിവരം. വിശദമായ അന്വേഷണം വേണമെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights: income tax department

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top