കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരായ അന്വേഷണം സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമം: അമിത് ഷാ

കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏജന്‍സികള്‍ക്ക് എതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ സ്വാഭാവിക പ്രതികരണമാണ്. ഏജന്‍സികള്‍ക്ക് എതിരെയുള്ള നടപടി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണിതെന്നും അമിത് ഷാ. കിഫ്ബി അല്ലാതെ പണം സ്വരൂപിക്കാന്‍ അവരുടെ കൈയില്‍ എന്താണുള്ളതെന്നും അമിത് ഷാ ചോദിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിടിയിലായതോടെ മറ്റ് വഴിയില്ലാതായെന്നും അമിത് ഷാ പറഞ്ഞു.
Read Also :കേരളത്തില്‍ ബിജെപി മികച്ച വിജയം നേടും; എല്‍ഡിഎഫും യുഡിഎഫും കേരളത്തെ വഞ്ചിച്ചു: അമിത് ഷാ
അതേസമയം ഇ ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തെ ന്യായീകരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. ജുഡീഷ്യല്‍ അന്വേഷണം ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് വിരുദ്ധമല്ല. അന്വേഷണത്തെ എതിര്‍ത്ത കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഭരണഘടന വായിക്കണമെന്നും സിതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
കേരളത്തില്‍ ബദല്‍ ഭരണം അനിവാര്യമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. കേരളത്തില്‍ ബദല്‍ ഭരണത്തിന് യോഗ്യത ബിജെപിക്ക് മാത്രമാണ്. എല്‍ഡിഎഫും യുഡിഎഫും വ്യാജ വാഗ്ദാനങ്ങളാണ് നല്‍കുന്നത്. നല്‍കിയ വാഗ്ദാനങ്ങളില്‍ ഏതെല്ലാം പാലിച്ചു എന്ന് എല്‍ഡിഎഫ് വ്യക്തമാക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Story Highlights: amit shah, kerala government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here