കേരളത്തില്‍ ബിജെപി മികച്ച വിജയം നേടും; എല്‍ഡിഎഫും യുഡിഎഫും കേരളത്തെ വഞ്ചിച്ചു: അമിത് ഷാ

കേരളത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്‍ഡിഎഫും യുഡിഎഫും കേരളത്തെ വഞ്ചിച്ചു. ഇരുമുന്നണികളും ഒരുപോലെ അഴിമതിയില്‍ മുങ്ങികുളിച്ചുവെന്നും അമിത് ഷാ ട്വന്റിഫോറിനോട് പറഞ്ഞു.

യുഡിഎഫ് ഭരണകാലത്ത് സോളാര്‍ വിവാദമായിരുന്നത് ഇപ്പോള്‍ സ്വര്‍ണക്കടത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയില്‍ റോഡ് ഷോയില്‍ പങ്കെടുക്കുന്നതിനിടെ ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. ഉച്ചയോടെ കാഞ്ഞിരപ്പള്ളിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് കഞ്ചിക്കോട് നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം തെരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കായി കോയമ്പത്തൂരേക്ക് മടങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top