യെച്ചൂരിയുടെ മുൻവിധി സഖ്യം അസാധ്യമാക്കി; സിപിഐഎമ്മിനെ കടന്നാക്രമിച്ച് കമൽ ഹാസൻ

തമിഴ് നാട്ടിൽ മക്കൾ നീതി മയ്യത്തിന് സിപിഐഎമ്മുമായി രാഷ്ട്രീയ ഐക്യമുണ്ടാക്കാൻ കഴിയാത്തത് സീതാറാം യെച്ചൂരിയുടെ മുൻവിധി കാരണമെന്ന് കമൽഹാസൻ. നിരവധി തവണ ഇടത് പാർട്ടികളുമായി ചർച്ചയ്ക്ക് ശ്രമിച്ചു. പക്ഷേ, തൻ്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വിലകുറച്ചു കണ്ടുവെന്നും കമൽഹാസൻ പറഞ്ഞു. സിനിമ പോലെ 24 സീനിയർ ന്യൂസ് എഡിറ്റർ വി അരവിന്ദിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മക്കൾ നീതിമയ്യം അധ്യക്ഷൻ കമൽ ഹാസന്റെ പ്രതികരണം. തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഡിഎംകെയിൽ നിന്ന് കോടിക്കണക്കിന് പണം കൈപ്പറ്റിയാണ് മുന്നണിയായി നിൽക്കുന്നതെന്നും കമൽ ആരോപിച്ചു.
കേരളത്തിലെ പോലെയല്ല തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാർട്ടി. ഇവിടെ പരസ്യമായി കോടികൾ വാങ്ങിയാണ് സിപിഐഎം മുന്നണിയിൽ ചേർന്നത്. ഡിഎംകെയിൽ നിന്ന് 25 കോടി രൂപ കമ്മ്യൂണിസ്റ്റു പാർട്ടികൾ കൈപ്പറ്റി. റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കൾ ഇങ്ങനെ ആയതിൽ വിഷമം ഉണ്ട്. ഫണ്ടിംഗ് എന്ന് പറഞ്ഞാലും യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇസത്തിൽ മുറുകെ പിടിച്ചാൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയില്ല. മിതവാദം കമ്മ്യൂണിസത്തോളം തന്നെ പ്രധാനമാണ്. മക്കൾ നീതിമയ്യം ഇല്ലാതെ ഇന്ന് തമിഴ് രാഷ്ട്രീയം ഇല്ല എന്നും അദ്ദേഹം പ്രതികരിച്ചു.
സ്റ്റാലിനെ വിശ്വസിക്കാൻ കഴിയില്ല. ഭരണം തിരിയുന്നിടത്തേക്ക് അവർ തിരിയും. തോളിലെ തോർത്തിന്റെ നിറം മാറും. ഒരു ദ്രാവിഡ മുന്നണിയ്‌ക്കൊപ്പവും ഉണ്ടാവില്ല. മക്കൾ നീതി മയ്യം കാലത്തിന്റെ ആവശ്യമെന്നും കമൽ കൂട്ടിച്ചേർത്തു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here