പൂഞ്ഞാറിലെ എൽഡിഎഫ് പ്രചാരണത്തിനിടയിലേക്ക് ഷോൺ ജോർജിന്റെ വാഹനം ഇടിച്ചു കയറ്റിയതായി ആരോപണം

പൂഞ്ഞാറിലെ എൽഡിഎഫ് പ്രചാരണത്തിനിടയിലേക്ക് പിസി ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ വാഹനം ഇടിച്ചു കയറ്റിയതായി ആരോപണം. പൂഞ്ഞാർ തെക്കേകര കൈപ്പിളളിയിൽ വെച്ചായിരുന്നു സംഭവം. അപകടത്തിൽ പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ ഇരാറ്റുപേട്ടയിൽ പ്രകടനം നടത്തി.
അതേസമയം, ബൈക്കിൽ അമിത വേഗതയിൽ വന്ന എൽഡിഎഫ് പ്രവർത്തകർ തന്റെ വാഹനത്തിൽ വന്നിടിക്കുകയായിരുന്നുവെന്ന് ഷോൺ ജോർജ് പ്രതികരിച്ചു. ഏന്തയാറിലേക്ക് പോകുന്നത് വഴി കൈപ്പള്ളി എത്തിയപ്പോൾ എൽഡിഎഫ് പ്രചാരണം കണ്ടു. അവരെ അഭിവാദ്യം ചെയ്തിട്ടാണ് താൻ യാത്ര തുടർന്നത്. ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ മദ്യപരായ രണ്ട് പേർ അമിത വേഗതയിൽ ബൈക്കിൽ എത്തി. നിയന്ത്രണം വിട്ട ബൈക്ക് തൻ്റെ വാഹനത്തിൽ ഇടിച്ച് ഒരു കുഴിയിലേക്ക് മറിഞ്ഞു. തങ്ങളും നാട്ടുകാരും ചേർന്ന് യാത്രക്കാരെ ആശുപത്രിയിലെത്തിച്ചു. എന്നിട്ടാണ് താൻ അവിടെ നിന്ന് മടങ്ങിയതെന്നും ഷോൺ ജോർജ് തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ വിശദീകരിച്ചു.
Story Highlights- Shone George’s vehicle crashed into LDF campaign allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here